കാവുംകണ്ടം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഭീഷണിയാകുന്നു. പൊതുസ്ഥലങ്ങളും റോഡുകളും ഇവ കയ്യടക്കിയിരിക്കുന്നു. ഇവയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങി സഞ്ചരിക്കുവാൻ പോലും പേടിയാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ ഓടിച്ചിട്ട് ആക്രമിക്കുന്നതും കടിച്ച് മുറിവേൽപ്പിക്കുന്നതും സർവ്വസാധാരണമാണ്.
എല്ലാ ദിവസവും ആരാധനാലയങ്ങളിൽ പോകുന്നവർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും എല്ലാം ഭീഷണിയായി മാറിയിരിക്കുന്ന തെരുവ് നായ്ക്കളെ ഒഴിവാക്കാൻ വേണ്ട നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് എ. കെ. സി. സി & പിതൃവേദി കാവുംകണ്ടം യൂണിറ്റ് അധികാരികളോടാവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശമായ ആർട്ടിക്കിൾ 19(1) ൽ പറയുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൊതുജനത്തിന് ഭീക്ഷണിയായി മാറിയിരിക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട അടിയന്തിര നടപടി അധികൃതർ കൈക്കൊള്ളണമെന്ന് യോഗം പാസ്സാക്കിയ പ്രമേയത്തിലൂട ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവിസ് കല്ലറക്കൽ, ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, ബിജു ഞള്ളായിൽ, രഞ്ജി തോട്ടാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments