Latest News
Loading...

സ്‌നേഹദീപം മനുഷ്യസേവനത്തിന്റെ നേര്‍സാക്ഷ്യം: അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി.




 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസേവനത്തിന്റെ യഥാര്‍ത്ഥ നേര്‍സാക്ഷ്യമാണെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷക്കാലം കൊണ്ട് 50 ഭവനരഹിതര്‍ക്ക് സ്‌നേഹദീപത്തിലൂടെ വീട് നിര്‍മ്മിച്ചുനല്‍കുവാന്‍ സാധിച്ചുവെന്നുള്ളത് സമൂഹമാകെ മാതൃകയാക്കാവുന്ന പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.  സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 49-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. 




സെബാസ്റ്റ്യന്‍ പുരയിടം രണ്ട് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സംഭാവന നല്‍കിയ സ്ഥലത്താണ് മുത്തോലി പഞ്ചായത്തിലെ പത്താം സ്‌നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മീനച്ചില്‍ പള്ളി വികാരി ഫാ. തോമസ് പരുത്തിപ്പാറ, ശിലയുടെ വെഞ്ചിരിപ്പ് നടത്തി. സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുത്തോലി സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഹരിദാസ് അടമത്തറ, റെജി തലക്കുളം, ജേക്കബ് മഠത്തില്‍, സോണി പെരുംമ്പള്ളില്‍, ബേബി കപ്പലുമാക്കല്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, ഫിലിപ്പ് ഓടയ്ക്കല്‍, തോമ്മാച്ചന്‍ പന്തലാനി, ഷാജി ഗണപതിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 
47-ാം  സ്‌നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയില്‍ ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണ്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു. 



കൊഴുവനാല്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 25-ാം സ്‌നേഹവീടാണിത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആനീസ് ചൂരനോലില്‍, മെര്‍ലിന്‍ ജെയിംസ്, ആലീസ് ജോയി, കൊഴുവനാല്‍ സ്‌നേഹദീപം ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, സജി തകടിപ്പുറം, ഷാജി വളവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. 



48-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം കരൂര്‍ പഞ്ചായത്തിലെ ഇടനാട്ടില്‍ മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഡേവീസ് പാലാത്ത്, ഭരണങ്ങാനം സംഭാവന നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന കരൂര്‍ പഞ്ചായത്തിലെ ആദ്യ സ്‌നേഹവീടാണിത്. യോഗത്തില്‍ സ്‌നേഹദീപം കരൂര്‍ പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രിന്‍സ് കുര്യത്ത്, സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സ്‌നേഹദീപം കരൂര്‍ ഭാരവാഹികളായ സന്തോഷ് കുര്യത്ത്, ജോസ് കുഴികുളം, ജയചന്ദ്രന്‍ കോലത്ത്, ബോബി മൂന്നുമാക്കല്‍, ജസ്റ്റിന്‍ പാറപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. 




50-ാം  സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് നിര്‍വ്വഹിച്ചു. പൂവരണി തിരുഹൃദയ മഠം സംഭവാന നല്‍കിയ ആറ് സെന്റ് സ്ഥലത്താണ് സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള മീനച്ചില്‍ പഞ്ചായത്തിലെ ആദ്യസ്‌നേഹവീടിന്റെ നിര്‍മ്മാണം നടക്കുന്നത്. യോഗത്തില്‍ സ്‌നേഹദീപം മീനച്ചില്‍ പ്രസിഡന്റ് ഷിബു പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പൂവരണി പള്ളി വികാരി ഫാ. മാത്യു തെക്കേല്‍ അനുഗ്രഹപ്രഭാഷണവും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.സി. ലിസ്ബത്ത് കടൂക്കുന്നേല്‍ എസ്.എച്ച്. മുഖ്യപ്രഭാഷണവും മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ആമുഖപ്രസംഗവും നടത്തി. 

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം, തിരുഹൃദയമഠം സുപ്പീരിയര്‍ സി. റ്റെസിന്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് കെ.രാജു, ബെന്നി ഗണപതിപ്ലാക്കല്‍, എം.ജോസഫ് മുത്തുമല, ശശിധരന്‍ നായര്‍ നെല്ലാല, ഡയസ് കണ്ടത്തില്‍, ഷാജി വെള്ളാപ്പാട്ട്, സാബു മുകളേല്‍, സന്തോഷ് ജെ. കാപ്പന്‍, ബോബി ഇടപ്പാടി, ആന്റണി കെ.ജെ., കെ.സി. കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments