രാമപുരം എസ്.എച്ച് എല്‍പി സ്‌കൂള്‍ പിടിഎയും ടീച്ചേഴ്‌സും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കര്‍മ്മം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബര്‍ 24 ആം തീയതി നിര്‍വഹിക്കും.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി സിറിയക് രചന നിര്‍വഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പിടിഎ അംഗം കൂടിയായ ജിന്‍സ് ഗോപിനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സ്‌കൂള്‍ കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറയും സംവിധാനവും ഹരീഷ് രാമപുരമാണ് നിര്‍വ്വഹിച്ചത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments