Latest News
Loading...

തിരുവോണ നാളില്‍ കൊല്ലപ്പള്ളി പുളിച്ചമാക്കല്‍ പാലത്തില്‍ ജനകീയ സമിതിയുടെ പ്രതിഷേധ ധര്‍ണ്ണ



മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന കൊല്ലപ്പള്ളി മങ്കര പ്രവിത്താനം പി.ഡബ്‌ള്യു.ഡി. റോഡിലെ പുളിച്ചമാക്കല്‍ പാലം തകര്‍ന്ന ഗതാഗതം തടസ്സപ്പെട്ടു.  ശോച്യാവസ്ഥയിലായത്.. മൂന്നു മീറ്റര്‍ മാത്രം വീതിയുള്ള പാലത്തിന്റെ ഇരുഭാഗത്തും  ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയുന്നില്ല. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തിരുവോണദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.




കടനാട്, കരൂര്‍, ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് മങ്കര പ്രവിത്താനം റോഡ് കടന്നുപോകുന്നത്. കടനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പാലത്തിന്റെ മറുകരയില്‍ 50 മീറ്റര്‍ മാത്രമാണ് കരൂര്‍ പഞ്ചായത്തിന്റെ ഭാഗം ഉള്‍പ്പെടുന്നത്. ബാക്കി ഭരണങ്ങാനം പഞ്ചായത്തിന്റെ പരിധിയിലാണ് റോഡ്.  അറുപത് വര്‍ഷത്തിലേറെ പഴക്കം ഈ പാലത്തിനുണ്ട്.  അപ്രോച്ച് റോഡില്‍ മുമ്പ് മണല്‍ ആണ് നിറച്ചിരുന്നത്. ഇത് മഴക്കാലത്ത് ഒഴുകിപ്പോകുന്നതോടെ വന്‍ കുഴികള്‍ രൂപാന്തരപ്പെടുന്നത് പതിവാണ്.






ഈരാറ്റുപേട്ടയില്‍ നിന്നും കുത്താട്ടുകുളം, എറണാകുളം ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. മുമ്പും പാലത്തില്‍ പലതവണ പാലത്തില്‍ കുഴികള്‍ രുപാന്തരപ്പെട്ടിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിരുന്നില്ല. ഇത്തവണ വലിയ കുഴി രൂപപ്പെട്ടതോടെ സ്‌കൂള്‍ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാന്‍ പറ്റാത്ത നിലയിലാണ്. ഇതോടെവിദ്യാര്‍ഥികളും മറ്റു യാത്രക്കാരും നടന്നു പോകേണ്ട ഗതികേടിലാണ്.



അപകടാവസ്ഥയില്‍ ആയ പാലത്തിന്റെ ഗുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.  ജനകീയ സമിതി നേതാക്കളായ സാംകുമാര്‍ കൊല്ലപ്പള്ളി, ബിനു കരോട്ട്, ബാബു മണക്കാട്ട്, മനീഷ് വാക്കമറ്റത്തില്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പെരുംപുഴഇല്ലം,  തോമസ് വി എ, ബാബു KT , റെജി അമ്പാട്ട്, സുനില്‍ ഇരുവേലില്‍, ഔസേപ്പച്ചന്‍ ഇടയാനിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments