Latest News
Loading...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 73 വര്‍ഷം കഠിന തടവും പിഴയും.



പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 7 പതിറ്റാണ്ടിലധികം നീളുന്ന ശിക്ഷ വിധിച്ച്  ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.   വെള്ളിലാപ്പള്ളി ഏഴാച്ചേരി  മെച്ചേരില്‍  അര്‍ജുന്‍ ബാബു (27) എന്നയാളെയാണ്  73 വര്‍ഷം കഠിന തടവിനും  80,000/-  രൂപ പിഴയും  ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (POCSO) ജഡ്ജ്    റോഷന്‍ തോമസ്  വിധിച്ചത്. 





പ്രതി പിഴ അടച്ചാല്‍ 80,000/- രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും, പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ്   ശിക്ഷ വിധിച്ചത്. 2021 മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള  കാലയളവില്‍ പ്രതി അതിജീവിതയെ  പീഡിപ്പിച്ചു വരികയായിരുന്നു. 




മരങ്ങാങ്ങാട്ടുപള്ളി  പോലീസ് സ്റ്റേഷന്‍ SHO അജേഷ് കുമാര്‍  പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയ കേസില്‍  
രാമപുരം SHO. K.N രാജേഷ്  പ്രതിയുടെ പേരില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു.  പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെയും 36 പ്രമാണങ്ങളും ഹാജരാക്കി വിസ്തരിച്ച കേസില്‍  പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍  Adv. ജോസ് മാത്യു തയ്യില്‍ ഹാജരായി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments