പാലാ :സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കോളേജിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവന് സ്നോ പഹാരം നല്കി.. ഗാന്ധിഭവനിലെത്തിയ പൂർവ്വ വിദ്യാർത്ഥികളെ ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗാന്ധിഭവനിൽ ചേർന്ന പൊതു സമ്മേളനത്തിൽ സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം ഒരു പവൻ സ്വർണ്ണത്തിന്റെ തത്തുല്യമായ തുകയും മൊമെന്റോയും ഗാന്ധിഭവന് സമ്മാനിച്ചു
പൂർവ്വ വിദ്യാത്ഥിസംഘടനയുടെ ജനറൽ സെക്രട്ടറി ജയിംസ് പാമ്പയ്ക്കൻ പുനലൂർ സോമരാജന് പൊന്നാട അണിയിക്കുകയും ക്യാഷ് ചെക്ക് നല്കുകയും ചെയ്തു. മൊമെന്റോ പൂർവ്വ വിദ്യാർത്ഥിയും കേരളത്തിലെ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയ ഡോ. ബാബു കൊച്ചാംകുന്നേൽ സമ്മാനിച്ചു പൂർവ്വ വിദ്യാർത്ഥികളായ ജോസ് ജോർജ് , സാജൻ പി. ജോസ് , ബെന്നി പി.മാത്യു,ജാൻസി ബാബു, എന്നിവരും ഉണ്ടായിരുന്നു.
ആയിരത്തി മുന്നൂറിലധികം അന്തേ വാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച സംഘം . ളച്ചതിരിഞ്ഞ് കോട്ടയം ജില്ലാ ബ്ലൈൻഡ് അസോസിയേഷന്റെ മിനി ഗാനമേളക്കും ശേഷമാണ് പിരിഞ്ഞത്. പാലാ സെന്റ് തോമസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കോളേജിന്റെ 75 മത് വാർഷികത്തിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments