പാലാ മരിയ സദനത്തിലെ ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും, ഒക്ടോബര്‍ 10 ന് ധനസമാഹരണ യജ്ഞം നടത്തുന്നതിനുമായി പാലാ നഗരസഭ ചെയര്‍മാന്റെയും കൗണ്‍സിലര്‍മാരുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും, യോഗം ചേര്‍ന്നു. ചെയര്‍മാന്‍ ഷാജു വിതുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു. ഒക്ടോബര്‍ 10ന് മരിയസദനത്തിന് ആവശ്യമായ സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളില്‍ നിന്ന് സമാഹരിക്കുകയായിരുന്നു ജനപ്രതിനിധി സംഗമത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടി ഒക്ടേബര്‍ ഒന്നിന് മുമ്പ് പാലാ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കളിലും, മുനിസിപ്പാലിറ്റിയിലും മരിയസദനത്തിനു വേണ്ടി ധന സമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായ് പഞ്ചായത്തുകളില്‍ മീറ്റിംഗ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ച് ദിവസം നിശ്ചയിച്ചു.
മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിലവില്‍ 540 ലേറെ ആളുകളാണ് വസിക്കുന്നത്. അനുവദനീയമായതിന്റെ ഇരട്ടി സംഖ്യയാണിത്. ദിനംതോറും സ്ഥാപനത്തില്‍ എത്തിച്ചേരുന്ന രോഗികളുടെയും അനാഥരുടെയും എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് മരിയസദനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. സന്മനസ്‌കരായ ആളുകളുടെ സഹായസഹകരണങ്ങള്‍ കൊണ്ടാണ് മരിയസദനം നിലനില്‍ക്കുന്നത്. ആളുകള്‍ അധികമാകുമ്പോള്‍ അവരെ സംരക്ഷിക്കാനുള്ള സ്ഥലപരിമിതികള്‍ പ്രധാന വെല്ലുവിളിയായി മാറുന്നു. ഇടപ്പാടിയില്‍ 60 സെന്റും, പൂവരണിയില്‍ ഒന്നര ഏക്കര്‍ സ്ഥലവും സൗജന്യമായി ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് വഴി 250 ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ കഴിയും. ഇതിന് ധനസഹായം ആവശ്യമാണ്. ഇത് ഉടന്‍ നടപ്പിലാക്കേണ്ടത് നമ്മുടെ മരിയസദനത്തിന്റെ നില്‍പ്പിന് നിയമപരമായ ആവശ്യമായി ഇപ്പോള്‍ വന്നിരിക്കുന്നു. നിലവില്‍ രണ്ടു കോടി രൂപയുടെ കടബാധ്യത മരിയസദനത്തിനുണ്ട്. കൂടാതെ മരിയസദനത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിമാസം 25 ലക്ഷം രൂപ ചിലവുണ്ട്.
യോഗത്തില്‍ ജെയിംസ് ജോണ്‍ - പാല യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി ,ബൈജു കൊല്ലംപറമ്പില്‍ കൗണ്‍സിലര്‍, ബിജു പാലു പടവില്‍ കേരളാ കോണ്‍ഗ്രസ് എം, ലിസമ്മ ബോസ് - ളാലം ബ്ലോക്ക് മെമ്പര്‍, |തോമസ് പീറ്റര്‍ - പാല മുനിസിപ്പല്‍ കൗണ്‍സിലര്‍ , ജോസ് ജെ - ചീരാംകുഴി കൗണ്‍സിലര്‍ , ഷോണ്‍ ജോര്‍ജ് - പൂഞ്ഞാര്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ , ആനി ബിജോയ് - പാല മുനിസിപ്പല്‍ കൗണ്‍സിലര്‍, ലിസ്സികുട്ടി മാത്യു - മിനിസിപ്പല്‍ കൗണ്‍സിലര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, .സതീഷ് ചൊള്ളാനി - വാര്‍ഡ് കൗണ്‍സിലര്‍ .ജോര്‍ജ് പുളിങ്കാട് - ബാങ്ക് ബോര്‍ഡ് മെമ്പര്‍ കുടക്കച്ചിറ എസ് സി ബി , സതി ശശികുമാര്‍ - പാല വാര്‍ഡ് കൗണ്‍സിലര്‍, .ബിന്ദു ജേക്കബ് - കടനാട് പഞ്ചായത്ത് മെമ്പര്‍ , മെര്‍ലിന്‍ റൂബി - കടനാട് പഞ്ചായത്ത് മെമ്പര്‍ , ജോസ്‌മോന്‍ മുണ്ടക്കല്‍ - ജില്ല പഞ്ചായത്ത് മെമ്പര്‍ , .ബൈജു ജോണ്‍ - ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , .ജോസുകുട്ടി - ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ , രാഹുല്‍ ജി കൃഷ്ണന്‍ - ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ , .ആനന്ദ് മാത്യു - ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,ഷാര്‍ലി മാത്യു സി പി എം, ലിന്‍സി സണ്ണി - ഭരണങ്ങാനം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ , .പി എം മാത്യു - ജില്ല പഞ്ചായത്ത് പ്രസിഡന്റ് , .ലീന മാത്യു - ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ മേവട ഹെഡ്മിസ്‌ട്രെസ് , .
കെ എം മാത്യു - കോണ്‍ഗ്രസ് പാര്‍ട്ടി മെമ്പര്‍ , ജയ രാജു - മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ശ്രീജയ- മുത്തോലി പഞ്ചായത്ത് മെമ്പര്‍, .സണ്ണി അഗസ്റ്റിന്‍ -വൈസ് പ്രെസിഡന്റ് രാമപുരം ഗ്രാമ പഞ്ചായത്ത് , .രാജേഷ് -ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പര്‍ , ജിമ്മിച്ചന്‍ - ഈറ്റത്തോട്ട് |എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് , ജെയിംസ് മാത്യു -പെന്‍ഷണര്‍ , പ്രിന്‍സ് വി. സി കൗണ്‍സിലര്‍ വാര്‍ഡ് 21, സിജി ടോണി -കൗണ്‍സിലര്‍ വാര്‍ഡ് 8, മായ രാഹുല്‍ -കൗണ്‍സിലര്‍ വാര്‍ഡ് 19, ജോയ് ജോസഫ് -വൈസ് പ്രസിഡന്റ് മുന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, .ടൈറ്റസ് ജോസഫ് -ബാങ്ക് മെമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്നിലവ് , .ബിജു ജോസഫ് -എക്‌സ് -കൗണ്‍സലര്‍ , വിനോദ് ചെറിയാന്‍ - പഞ്ചായത്ത് മെമ്പര്‍ ഭരണങ്ങനം , എല്‍സമ്മ തോമസ് -തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പ്രസിഡന്റ് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് , സതീഷ് കെ. ബി -മെമ്പര്‍ തലപ്പലം പഞ്ചായത്ത് , പെണ്ണമ്മ ജോസഫ് -കെ. ഡി ബാങ്ക് മെമ്പര്‍ .
ബീന ടോമി -പ്രസിഡന്റ് ഭരണങ്ങനം പഞ്ചായത്ത് , ബേബി - ചെയര്‍മാന്‍ ഫിലിം ആന്‍ഡ് മീഡിയ പാര്‍ക്ക് , ടോമി ജോസ് -കേരള ഹൗസ് എം മണ്ഡലം പ്രസിഡന്റ് , മഞ്ജു ദിലീപ് -മെമ്പര്‍ കൊഴുവനാല്‍ പഞ്ചായത്ത്, തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
നിങ്ങള്‍ക്കും മരിയസദനത്തിനായി സഹായസഹകരണങ്ങള്‍ നല്കാം.
Mob:9961404568.
Account Details
Name : Mariyasadanam
Bank Name: Axis bank Palai
Account no. : 924010055769697
Ifsc code: UTIB0000616
Swift code: AXISINBB051
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments