Latest News
Loading...

ഗവ. പോളിടെക്നിക് കോളേജിൽ ഇനി ജലസമൃദ്ധിയുടെ നാളുകൾ. മാണി സി.കാപ്പൻ എം.എൽ.എ



ജലക്ഷാമം മൂലം കഷ്ടപ്പെടുന്ന ഗവൺമെൻ്റ് പോളിടെക്നിക് കോളേജിന്  96 ലക്ഷം രൂപ മുടക്കി ജലസംഭരണിയും ജല ശുദ്ധീകരണ പ്ലാൻ്റും ലഭിച്ചു. കോളേജ് സ്ഥിതിചെയ്യുന്ന കാനാട്ടു പാറ പ്രദേശം വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പോളിടെക്നിക് കോളേജിൽ വേനൽക്കാലമായാൽ ശുദ്ധജലം ലഭ്യമായിരുന്നില്ല. 




കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠിക്കാനെത്തുന്ന കുട്ടികൾക്കായി സർക്കാർ വക ഹോസ്റ്റലുമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും തുണി അലക്കാനും ബാത്റൂം ഉപയോഗത്തിനുമായി നഗരസഭ അനുവദിക്കുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വേനൽമൂർച്ഛിക്കുമ്പോൾ ആഴ്ചയിൽ ലഭിക്കുന്ന ഒരു ടാങ്ക് വെള്ളമായിരുന്നു ആകെ ആശ്രയം. വെള്ളം യഥേഷ്ടം ലഭ്യമാകാതെ വരുമ്പോഴാണ്ടാകുന്ന പ്രശ്നങ്ങൾ അധികാരികൾക്ക് തലവേദനയായിരുന്നു. 



കുട്ടികൾ പിരിവെടുത്തും അദ്ധ്യാപകർ സഹായിച്ചുമാണ് വെള്ളത്തിൻ്റെ ക്ഷാമം പരിഹരിച്ചിരുന്നത്. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാണി സി.കാപ്പൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് നൽകിയ നിവേദനത്തെത്തുടർന്നാണ് നാല് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന് അനുമതി ലഭിച്ചത്.



 മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം  കുടിക്കാനും ഭക്ഷണാവശ്യത്തിനുമായി ശുദ്ധി ചെയ്യാനുള്ള  പ്ലാൻറിനുമാണ് 96 ലക്ഷം രൂപ അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനം മാണി സി.കാപ്പൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ
ജോസ് ജോസഫ്, ഓവർസീയർ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു പി. ആർ , അധ്യാപകരായ എ.കെ രാജു , ശ്യം രാജ് എന്നിവരും  എം.എൽ.എ യോടൊപ്പമുണ്ടായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments