Latest News
Loading...

നോ പറയാനാവില്ല. പ്രതിസന്ധിക്കിടയിലും സ്വീകരിച്ച് മരിയസദനം




ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടി ആളുകളെ പാര്‍പ്പിക്കുന്നതിനെ തുടര്‍ന്ന നിയമപരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ മരിയസദനത്തില്‍ പുതിയ ആളുകളെത്തുന്നത് തുടരുന്നു. കുറിച്ചി സ്വദേശിയായ രവീന്ദ്രന്‍ നാഥന്‍ എന്നയാളെയാണ് ചിങ്ങവനം പോലീസ് മരിയസദനത്തിലെത്തിച്ചത്. മരിയസദനം നേരിടുന്ന വെല്ലുവിളികളെ മറിടകടക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പുതിയ അതിഥി എത്തിയതെന്നതും ശ്രദ്ധേയമായി. 




ആളുകള്‍ക്കിടയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അക്രമകാരിയാവുകയും ചെയ്തതിനാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഹായിക്കാനെത്തുന്നവരെ പോലും ഉപദ്രവിക്കുന്ന പ്രകൃതം. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്ന ഇത്തരക്കാരെ എങ്ങോട്ട് കൊണ്ടുപോകുമെന്ന ചിന്തയ്ക്ക് മരിയസദനമെന്ന സങ്കേതമാണ് പോലീസിനും ഓര്‍മയിലെത്തുക. ആളുകളുടെ എണ്ണ പരിധി വിട്ടെങ്കിലും പറ്റില്ലെന്ന് പറയാനാവില്ല മരിയസദനത്തിന്റെ നടത്തിപ്പുകാരനായ സന്തോഷിന്. 




ഇത്തരത്തില്‍ വ്യത്യസ്ത സാഹചര്യത്തിലും സ്വഭാവത്തിലും എത്തിയ 450-ഓളം പേരാണ് മരിയസദനത്തിലുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണം, മരുന്ന് , മറ്റ് ആവശ്യങ്ങള്‍ ഇവയ്‌ക്കെല്ലാമായി വലിയൊരു തുകയാണ് ചെലവാകുന്നത്.  കടക്കെണിയിലായ മരിയസദനത്തെ താങ്ങിനിര്‍ത്താന്‍ ധനസമാഹരണത്തിന് ഒരുങ്ങുകയാണ് പാലായിലെ പൊതുസമൂഹം




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments