Latest News
Loading...

വ്യാജ വിസ നൽകി പണം തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു.



ഇറ്റലിയിൽ കെയർ ഗിവേഴ്സ് തസ്തികയിൽ ജോലി നല്കാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി പണം തട്ടിയെടുത്ത യുവാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന തങ്കമണി നെല്ലി പാറ സ്വദേശിയായ കരിക്കാകുന്നേൽ റോബിൻ ജോസാണ് പിടിയിലായത്. 





കട്ടപ്പനയിൽ സിയോൺ ട്രാവൽസ് എന്ന സ്ഥപനം നടത്തിയിരുന്ന റോബിൻ പരാതിക്കാരനിൽ നിന്നും പല തവണയായി ആറര ലക്ഷം രൂപാ തട്ടിയെടുത്തുവെന്നാണ് പരാതി. പണം വാങ്ങിയ ശേഷം വ്യാജ വിസ നൽകി ഇറ്റലിയിലേക്ക് പറഞ്ഞ് വിടുകയും അബുദാബി എയർ പോർട്ടിൽ വച്ച് പരാതിക്കാരനെ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തുവെന്നാണ് പരാതി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments