Latest News
Loading...

പരിസ്ഥിതിലോല മേഖല ഏകദിന സെമിനാർ



മേലുകാവ് : യുനസ്കോ തിരഞ്ഞെടുത്ത 20 ജൈവമേഖലകളിൽ അതി പ്രാധാന്യമുള്ള അഞ്ചു പ്രദേശങ്ങളിൽ ഒന്നാണ് മേലുകാവ് എന്ന് കണ്ടെത്തിയിട്ടുണ്ട്. മേലുകാവ് വില്ലേജ് പരിസ്ഥിതിലോല മേഖലയായി പ്രഖാപ്രിക്കുന്നതിന് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പരിസ്ഥിതിലോല മേഖലകൾക്കു വേണ്ടി നിലകൊള്ളുവാൻ സി.എസ്.ഐ സഭ ഗാഡ്ഗിൽ റിപ്പോർട്ട് കാലം മുതൽ തന്നെ തീരുമാനം എടുത്തിട്ടുള്ളതാണ്.




 പരിസ്ഥിതിലോല വിജ്ഞാപനത്തെ പറ്റിയും ശിപാർശകളെ കുറിച്ചും ശാസ്ത്രീയമായും  രേഖാപരമായും മനസ്സിലാക്കുന്നതിനായി സെമിനാർ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടേയും മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ൽ ൻ്റെയും ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 8-ാം തീയതി ഞായർ 2 മണിക്ക് മേലുകാവ് സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. 



റവ. ജോസഫ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ ജോൺ പെരുവന്താനം സെമിനാർ നയിക്കും. മഹായിടവക ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി. വൈദീക സെക്രട്ടറി റവ. ടി.ജെ ബിജോയ് കത്തീഡ്രൽ കൈക്കാരന്മാരായ റ്റി.ജെ ജോൺസൺ, ജോൺ സാം എന്നിവർ അറിയിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments