Latest News
Loading...

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി




വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എൽ ഡി എഫ് സർക്കാരിൻ്റെയും ദുരിതബാധിതർക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി
 പ്രതിഷേധ പ്രകടനം നടത്തി.





നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം വലവൂരിൽ നിന്നും ആരംഭിച്ച് പേണ്ടാനം വയലിൽ സമാപിച്ചു.
മണ്ഡലം പ്രസിഡൻ്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എൻ .സുരേഷ് ഉദ്ഘാടനം ചെയ്തു.



യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി,
പി.കെ മോഹൻകുമാർ, ടോമി പാറയിൽ, നവീൻ പുത്തൻപുരയ്ക്കൽ, ബെന്നി കുറ്റിയാങ്കൽ, ശശി പറഞ്ഞാട്ട്, രാജേഷ് കാരയ്ക്കാട്ട്, മനോജ് ചിറയോടിമറ്റം, ഗോപകുമാർ തറപ്പിൽ ,രാമൻ പാമ്പാനിക്കാട്ട്, രാജു കുന്നത്ത്, ജോസ് കഴികുളം, കെ.റ്റി തോമസ് കവുന്നു കാട്ടിൽ, സന്തോഷ് കൊട്ടാരം, ടോമി തുണ്ടത്തിക്കുന്നേൽ, 




ജോസഫ് നരിച്ചു കുന്നേൽ ,ഭാസ്കരൻനായർ മാളിയേക്കൽ, റോയി മണിയമ്മാക്കൽ, സിബി വെട്ടത്ത്, ജെയിംസ് കുന്നേൽ, ജയിംസ് കാടൻ കാവിൽ, രാജേഷ് കാനത്ത്, ഹരികൃഷ്ണൻ തോട്ടത്തിൽ, രാജേഷ് വെട്ടുകല്ലേൽ, സോമി 
അഴികണ്ണിക്കൽ, വിനോദ് മങ്ങനാക്കുന്നേൽ, എ റ്റി ജോർജ് എലിവാലുങ്കൽ , തോമസ് പുളിക്കൽ, ഷാജു എലിപ്പുലിക്കാട്ട്, ബേബി പാറയിൽ, ഭാസ്കരൻ കളത്തനാനി, ചാക്കോച്ചൻ കളപ്പുരയ്ക്കൽ, മത്തച്ചൻ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments