അരുവിത്തുറ: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. അനീഷ് അദ്ധ്യാപകരായ റെയ്സാ ജോർജ്, ബേബി ജോർജ് എന്നിവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments