Latest News
Loading...

യൂത്ത് കോൺഗ്രസ് പായസ മേള




പാലാ: യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വയനാട് ദുരിത ബാധിതരുടെ പുരധിവാസ പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ച് നൽകാൻ പോകുന്ന 30 ഭവനങ്ങളുടെ നിർമാണ ചെലവിലേക്കുള്ള ധനസഹായ സമാഹരണത്തിനായുള്ള പായസ മേള പാലാ കുരിശുപള്ളി ജംഗ്ഷനിൽ ആരംഭിച്ചു. പായസ മേളയുടെ ഉൽഘാടനം പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു.





പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ആൽബിൻ ഇടമനശ്ശേരിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ടോണി ചക്കാല , ആൻറ്റോച്ചൻ ജയിംസ് , കിരൺ മാത്യൂ, ജസ്റ്റിൻ ജോർജ്, ജോബിഷ് ജോഷി, അഗസ്റ്റിൻ ബേബി, ബിബിൻ മറ്റപ്പള്ളി , ഗോകുൽ ജഗനിവാസ്, ജസ്റ്റിൻ സജി , മാനുവൽ ബെന്നി, ജേക്കബ് അൽഫോൻസ ദാസ് , അജയ് നെടുംപാറയിൽ, ജസ്റ്റിൻ പുതുമന , മെൽബിൻ ജോസ് , യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി, കോൺഗ്രസ്സ് പാലാ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടൻ, കോൺഗ്രസ്സ് നേതാക്കളായ സാബു എബ്രഹാം, സന്തോഷ് മണർകാട്, റോബി ഊടുപുഴ ,രാഹുൽ പി. എൻ.ആർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസമേള പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തപെടും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments