Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചു.




    മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ  പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു.
പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
   


ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് കുട്ടികൾക്ക് പ്ലാസ്റ്റിക് നിർമാർജനത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണം നൽകുകയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറാനും തീരുമാനമായി .



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments