രാമപുരം ഗ്രാമപഞ്ചായത്ത് മരങ്ങാട് വാർഡിലെ രാമപുരം -റോസറി ഗ്രാമം- മരങ്ങാട് റോഡ് വീതി കൂടി വിപുലീകരിക്കുന്നു.. 100 കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് വഴിക്ക് വീതി കുറവായതിനാൽ 2 വാഹനങ്ങൾ ഒരുമിച്ച് വന്നാൽ വാഹനങ്ങൾ പോകുവാൻ പ്രയാസമായിരുന്നു. വഴിക്ക് വീതി കൂട്ടുന്നതിനാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ ഇതിലൂടെ സാധിക്കും.നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ റോബി ഊടുപുഴയിൽ നിർവഹിച്ചു..
റോഡ് ടാറിങ്ങിനും, ഐറീഷ് കോൺക്രീറ്റിനുമായി 9 ലക്ഷം രൂപയും, വഴിവിളക്ക് സ്ഥാപിക്കുന്നതിനായി 3 ലക്ഷം രൂപയും പഞ്ചായത്തിന്റെ മെയിൻന്റനൻസ് ഫണ്ടിൽ അനുവദിച്ചതായി പഞ്ചായത്ത് മെമ്പർ റോബി ഊടുപുഴയിൽ അറിയിച്ചു.. ഇതിനായി മുൻകൈ എടുത്ത പ്രാദേശ വാസികളെയും, സ്ഥലം വിട്ട് നൽകിയവരെയും അഭിനന്ദിച്ചു.
ബാബു പള്ളിവാതുക്കൾ, ആന്റണി വെട്ടിക്കൽ,ചാക്കോ പൊന്നമ്മേൽ ,അപ്പച്ചൻ കിഴക്കേക്കുന്നേൽ,ബേബി കിഴക്കേക്കൂന്നേൽ,കുട്ടിയച്ഛൻ ചെറുനിലം, ബിനോയ് ഊടുപുഴയിൽ,രാജു പുകഴേന്ദി,ജോയ് കോലത്ത്,അഗസ്റ്റിൻ കിഴക്കേക്കൂന്നേൽ, സുനിൽ നരികുഴികുന്നേൽ,ജോസ് കിഴക്കേക്കൂന്നേൽ, ജോജോ പുളിക്കൻ, ദേവസ്യാ കിഴക്കേക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments