Latest News
Loading...

ഇടത് പക്ഷം ധൂര്‍ത്ത് പക്ഷം! നാരായണേട്ടന്‍ BJP യില്‍




മൂന്നിലവില്‍ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട പഴുക്കാക്കാനം ഒറ്റപ്ലാക്കല്‍ നാരായണന്‍ നിലവിലെ ഇടത്പക്ഷ നേതാക്കളുടെ കമ്യൂണിസം മറന്നുള്ള പ്രവര്‍ത്തനത്തില്‍ മനം മടുത്തും, നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനപ്രിയ ഭരണത്തില്‍ ആകൃഷ്ടനായും പാര്‍ട്ടി വിട്ട്  BJP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.  ക്ഷേമ പെന്‍ഷനുകള്‍ 5 മാസത്തോളം മുടങ്ങി കിടക്കുന്ന അവസ്ഥയിലും  കേരളീയം, നവകേരള സദസ്സ് തുടങ്ങിയ ധൂര്‍ത്ത് നടത്തുന്നതില്‍ നാരായണേട്ടന്‍ രോക്ഷാകുലനാണ്. ഒന്നേകാല്‍ കോടി രൂപയുടെ ബസ്സില്‍ പ്രജകളെ കാണാനിറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് പക്ഷ ജീര്‍ണ്ണതക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.




പഠിപ്പിച്ചതും പഠിച്ചതുമായ ഇടത് നയം ഇതായിരുന്നില്ലായെന്നും, ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം പ്രീണിപ്പിക്കുന്ന  നയമാണ് സംസ്ഥാനമാകെ സര്‍ക്കാര്‍ പിന്‍തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ പോലെ ചിന്തിക്കുന്ന പലരും കേരളത്തിലുണ്ടെന്നും, ഇത്രയും കാലം നിന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ തുടരുന്നവരോട്, ഇടത് നയത്തില്‍ വെള്ളം ചേര്‍ത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരുടെ ബന്ധം അവസാനിപ്പിച്ച്  ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ  രാജ്യത്തെ എല്ലാ ജനങ്ങളേയും  ചേര്‍ത്ത് പിടിച്ച് മുന്നേറുന്ന നരേന്ദ്ര മോദിക്ക് പിന്‍തുണയറിയിച്ച് ദേശീയതയിലേക്ക് കടന്ന് വരണമെന്നാണ് പറയാനുള്ളതെന്നും നാരായണന്‍ പറയുന്നു.



 75 വര്‍ഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ചാണ്  നാരായണേട്ടന്‍ BJP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന നാരായണേട്ടനെ മണ്ഡലം ജനറല്‍ സെക്രട്ടറി സ്രതീഷ് തലപ്പുലവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: ഷോണ്‍ ജോര്‍ജും ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ ജോസ് ഇളംതുരുത്തിയില്‍, K K സജീവ് ,ദിലീപ് മൂന്നിലവ്, പോള്‍ ജോസഫ്, ജോസ് മുത്തനാട്ട്, ടോമി തയ്യില്‍, അപ്പച്ചന്‍ കുരിശുങ്കല്‍ പറമ്പില്‍, ജോസ് ചേരിമലയില്‍, സണ്ണി പുളിക്കന്‍, അപ്പച്ചന്‍ പുന്നിലം, സിബി കുത്താട്ടുപാറ, ഷിനോജ്, സുഭാഷ്,  ദാനിയല്‍ മുണ്ടശ്ശേരില്‍, സാന്റോ , ചന്ദ്രന്‍, വിഷ്ണു ഓമനക്കുട്ടന്‍, ദേവസ്യ ഇളം പ്ലാശ്ശേരില്‍, രാജീവന്‍ MP , സന്തോഷ് NG തുടങ്ങിയവര്‍ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments