നാട്ടിൽ നിന്നും 10 ദിവസം മുമ്പ് ജോലിക്കായി തിരികെ യുകെയിലെത്തിയ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പാണ് മരിച്ചത്. 38 വയസായിരുന്നു.
ഇന്നലെ ഇന്ത്യൻ സമയം നാലരയോടെ മരിച്ചത്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്സാണ്ട്രാ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു.. കാലിലെ സർജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം സ്വദേശത്ത് എത്തിയിരുന്നു.
ഇതിനുശേഷം മടങ്ങിയെത്തിയ ഉടനെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും
ജീവൻ രക്ഷിക്കാൻ ആയില്ല. മക്കൾ: ലിയ,ലൂയിസ്.
സംസ്കാരം പിന്നീട് നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments