Latest News
Loading...

പാലാ മരിയസദനത്തിന് പൊതിച്ചോര്‍ നല്‍കി കാവുംകണ്ടം ഇടവക



കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലാ മരിയസദനത്തിലെ അന്തേവാസികള്‍ക്ക് പൊതിച്ചോര്‍ നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങള്‍ക്ക് ഇടവകയിലെ ഭവനങ്ങളില്‍ നിന്നും  ശേഖരിച്ച പൊതിച്ചോര്‍ ഫാ. സ്‌കറിയ വേകത്താനം മരിയസദനത്തിലെ സാജു, എന്നിവര്‍ക്ക് കൈമാറി.




 'ദരിദ്രന് കൈ തുറന്നു കൊടുക്കുക, അങ്ങനെ നീ അനുഗ്രഹപൂര്‍ണ്ണനാകട്ടെ' എന്ന തിരുവചനത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നിരാലംബരും നിരാശ്രയരുമായ സഹോദരങ്ങള്‍ക്ക് ഒരു നേരത്തെ വിശപ്പകറ്റാന്‍ നല്‍കുന്ന അന്നദാനമാണ് പാഥേയം. 




എല്ലാ മാസവും ഇടവകയിലെ കുടുംബങ്ങളില്‍ നിന്ന് പൊതിച്ചോര്‍ സമാഹരിച്ചുകൊണ്ട് വിവിധ കാരുണ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നു. ജോജോ പടിഞ്ഞാറയില്‍, സണ്ണി വാഴയില്‍, ജോസ് തയ്യില്‍, ഡെന്നി കൂനാനിക്കല്‍, ജോയല്‍ ആമിക്കാട്ട്, സൗമ്യാ ജസ്റ്റിന്‍ മനപ്പുറത്ത്, ഷൈനി തെക്കലഞ്ഞിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments