Latest News
Loading...

തട്ടിപ്പുകാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുക ജോയി കളരിക്കൽ.




പാലാ: സമൂഹത്തിൽ തട്ടിപ്പ് നടത്തി പാവപ്പെട്ടവരുടെ പണം കവരുന്ന തട്ടിപ്പ് വീരന്മാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ്‌ ജോയി കളരിക്കൽ ആവശ്യപ്പെട്ടു.
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടിക്കണക്കിനു പണം തട്ടി കബളിപ്പിക്കപ്പെട്ട ആളുകളുടെ നേതൃത്വത്തിൽ പാലാ ളാലം പാലത്തിൽ നിന്നും ടൗൺ ചുറ്റി നടത്തിയ റോഡ്ഷോയും തുടർന്ന് നടന്ന ജാഗ്രത സമ്മേളനവും ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോയി കളരിക്കൽ.





പാലാ സ്വദേശി രാജേഷ്.ഐ. വി യും കരിംകുന്നം സ്വദേശി മനുമോൻ ജോസുമാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നൂറുകണക്കിന് ആളുകളിൽ നിന്നായി കോടികൾ തട്ടിച്ചു മുങ്ങിയിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടുകൂടി ആണ് സമരം നടത്തിയത്.




ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവിഡ് ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൺവീനർ  പി.പി.അനിൽകുമാർ,, കെ. കെ.ബാലകൃഷ്ണപിള്ള കെ. എൻ. കനകതാരം, വിമൽകുമാർ എന്നിവർ സംസാരിച്ചു. ശരത്ചന്ദ്രൻ സ്വാഗതവും ലതീഷ് രവീന്ദ്രൻ നന്ദിയും പറഞ്ഞു..

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments