ഹിരോഷിമാദിനത്തിൽ, സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ, പുഷ്പാർച്ചന നടത്തി അകാലത്തിൽ പൊലിഞ്ഞുപോയ ജനസഞ്ചയത്തിന് സ്കൂൾ വിദ്യാർഥികൾ ആദരാജ്ഞലികൾ അർപ്പിച്ചു. സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ്, സോഷ്യൽ സയൻസ് ക്ലബ്ബ് പ്രസിഡൻ്റ് അൻസൽ മരിയ തോമസ്, സെക്രട്ടറി ജനിഫർ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
.ക്ലബ്ബ് രക്ഷാധികാരി ഷാൽവി ജോസഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, ജീനാ ജോർജ്, സണ്ണി സെബാസ്റ്റ്യൻ, സിബി ഡൊമിനിക്, ഷൈനി എം.ഐ, ഏലിയാമ്മ ജോസഫ്, വിദ്യാർഥികളായ അനാമിക ബിനോയി, ആര്യ നന്ദന എ.കെ. , ആർച്ച രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments