Latest News
Loading...

പാലാ അമിനിറ്റി സെൻ്ററിൽ എല്ലാവർക്കും പ്രവേശനം . ഷാജു തുരുത്തൻ.





പാലാ: ഗ്രീൻ ടൂറിസം പ്രാജക്ടിൻ്റെ ഭാഗമായി പാലാ നഗര ഹൃദയത്തിൽ സ്വകാര്യ ബസ് സ്റ്റേഷനോട് ചേർന്ന് ആറും തോടും ചേരുന്ന മുനമ്പ് അഞ്ചു വർഷമായി കാടുപിടിച്ചു നശിച്ചുപോകുന്ന അവസ്ഥയിലായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ പുല്ലു വെട്ടി ജനങ്ങൾക്ക് കയറിക്കാണുവാനുrള്ള അവസരം ഉണ്ടാക്കിയിരിക്കുന്നു. അഞ്ചു വർഷം മുമ്പ് മുൻമന്ത്രി കെ.എം. മാണിയുടെയും ജോസ് കെ മാണി എം പി യുടെയും നേതൃത്വത്തിലാണ് ഗ്രീൻ ടൂറിസംപദ്ധതി തുടങ്ങി വച്ചത്. 




ഇന്ന് കൗൺസിൽ യോഗത്തിൽ ചെയർമാൻ ഷാജു തുരുത്തനും വാർഡു കൗൺസിലർ ബിജി  ജോജോ യും ചേർന്ന് ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. ഇത് പൂർണ്ണമായും നിയമാനുസൃതം നഗരസഭക്കു വിട്ടു കിട്ടുന്ന തിനും കറങ് വെള്ളം തടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുന്ന തിനും വേണ്ട നടപടികൾ സ്വീകരിക്കാനും കൗൺസിലിൽ തീരുമാനിച്ചു. അതിനുശേഷം ചെയർമാൻ്റെ നേത്യത്വത്തിൽ ആമിനിറ്റി സെൻ്റർ തുറന്നു് എല്ലാവരും പൊതുജനങ്ങളും കയറുകയും ചെയ്തു. ഇനി രാവിലെ മുതൽ വൈകിട്ട് വരെ പൊതുജനങ്ങൾക്ക് കയറാവുന്ന വിധം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാണ് എന്നും ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments