ഇടമറുക് : 5 വർഷമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഇടമറുക് - ഹെൽത്ത് സെൻ്റർ ആശുപത്രി ജംക്ഷൻ മുതൽ പട്ടികുന്നുപാറ റോഡ് 10 മണിക്കൂർ കൊണ്ട് പട്ടികുന്നുപാറ നാട്ടുകൂട്ടം നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടുകൂടി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി മാതൃകയായി.
ഇടമറുക് ആശുപത്രി ജംക്ഷനിൽ നിന്നും പട്ടിക്കുന്ന് പാറപോകുന്ന വഴി നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര അപകടകരവും അസഹനീയവുമായിരുന്നു.
ഈ സാഹചര്യത്തിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ നാട്ടുകൂട്ടം ഒറ്റക്കെട്ടായ് പൊരുതാനിറങ്ങാൻ തീരുമാനിച്ചു.വീട്ടിൽ ഉള്ള പണിയായുധങ്ങളുമായി അവർ റോഡിലിറങ്ങി.
കുഴികൾ വൃത്തിയാക്കി 500 മീറ്റർ ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തു. നാട്ടുകൂട്ടം പ്രസിഡൻ്റ് രഞ്ജിത്ത് ആർ നായർ ,വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കീരിപ്ലാക്കൽ, സെക്രട്ടറി ജോമി ജോസഫ് ,ജോ. സെക്രട്ടറി രാജേഷ് സി.ജി, 18 കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments