Latest News
Loading...

ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി.. ഫീൽഡ് തല പ്രവർത്തനോദ്ഘാടനം




  സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളികളായി അതിന്റെ ഫലങ്ങൾ അനുഭവവേദ്യം ആക്കുന്നതിനും ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.. അത്തരത്തിൽ സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് ആണ് കേരള സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്..
 







ഇതിന്റെ ഭാഗമായി പാലാ നഗരസഭയിലെ 26 വാർഡുകളിലും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിലേക്കായി  നഗരസഭ കൗൺസിലർമാർ, തദ്ദേശസ്ഥാപനതല മോണിറ്ററിംഗ് സമിതി അംഗങ്ങൾ,സന്നദ്ധ വോളണ്ടിയർമാർ, സാക്ഷരതാ പ്രേരകുമാർ, സാക്ഷരതാ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, സർവ്വോപരി കുടുംബശ്രീ പ്രവർത്തകർ എന്നിവർ  കൈകോർക്കും.  അംഗീകൃത
 വാളണ്ടിയർമാരായി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്ക്‌ ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്ക് അഡ്രസ്സ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ഡിജി കേരളം പാലാ നഗരസഭയുടെ ഫീൽഡ് തല പ്രവർത്തനോദ്ഘാടനം ഈ വരുന്ന വെള്ളിയാഴ്ച 26-ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്. തുടർന്ന് ഈ വിഷയത്തിൽ ഒരു സെമിനാറും ഉണ്ടായിരിക്കും..നഗരസഭ കൗൺസിലർമാർ, തദ്ദേശസ്ഥാപനതല മോണിറ്ററിംഗ് സമിതി അംഗങ്ങൾ, സന്നദ്ധ വാളണ്ടിയർമാർ, സാക്ഷരതാ പ്രേരകുമാർ, സാക്ഷരതാ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ,നഗരസഭ ആർമി പ്രവർത്തകർ, സർവ്വോപരി കുടുംബശ്രീ പ്രവർത്തകർ, വാളണ്ടിയർ ആയി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർ തുടങ്ങിയവർ ഈ സെമിനാറിൽ പങ്കെടുക്കും.. സെമിനാറിനോട് അനുബന്ധിച്ച്
സൗജന്യ വാളണ്ടിയർ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്.. 👇🏻


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments