രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഒന്നാം വർഷ MGU - UGP (Honours) ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽനടത്തിയ പ്രവേശനോത്സവത്തിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. .
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി പോരുന്നരുന്നക്കോട്ട്, രാമപുരം സെന്റ്. അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു,കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ,പഞ്ചായത്ത് മെമ്പർ മനോജ് ജോർജ്ജ് വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments