Latest News
Loading...

മേലമ്പാറ ബാങ്കിൽ സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു


 മേലമ്പാറ  സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം
 കൊടുത്ത സഹകരണ ജനാധിപത്യ മുന്നണി പാനലിൽ  മത്സരിച്ച 11 പേരുള്ള മുഴുവൻ സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.



കേരളത്തിൽ ആകെയും സമീപപ്രദേശങ്ങളിലും സഹകരണ മേഖലയിൽ വ്യാപകമായ പ്രതിസന്ധികളും പേരുദോഷങ്ങളും ഗുരുതരമായ വീഴ്ചകളും ഉണ്ടായപ്പോൾ താരതമ്യേന യാതൊരു ക്രമക്കേടുകളും ഉണ്ടാകാതെ കഴിഞ്ഞ 40 വർഷ കാലങ്ങളിലായി തുടർന്നുവരുന്ന ബാങ്ക് ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് നിലവിലെ പാനൽ മത്സരിച്ചതും വൻവിജയം നേടിയതും. 






നാളുകളായി സിപിഎം ഉൾപ്പെടുന്ന ഭരണസമിതിയായിരുന്നു ഈ ബാങ്ക് ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ഒറ്റയ്ക്കാണ് സിപിഎം മത്സരിച്ചത്. വ്യാപകമായ കള്ള പ്രചരണങ്ങളെ അതിജീവിച്ചാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ വിജയിച്ചത്. സഹകരിക്കുകയും സഹായിക്കുകയും ചെയ്ത മുഴുവൻ ആളുകളോടും ഇലക്ഷൻ കമ്മറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് അബ്രഹാം മാത്യുവും കെ ശ്രീകുമാറും നന്ദിയും കടപ്പാടും അറിയിച്ചു.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments