Latest News
Loading...

മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിന് അവാർഡ്




സഹകരണ വകുപ്പ് അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് 2022 - 2023 വർഷം സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ അവാർഡ് മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. അവാർഡ് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം, ഭരണ സമിതിയംഗങ്ങൾ, ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

     മെച്ചപ്പെട്ട ലോകക്രമം കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും സംഘങ്ങൾ നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിഗണിച്ചാണ് അവാർഡ് തീരുമാനിക്കുന്നത്.

     



ഓഹരി ഉടമകളുടെ എണ്ണം, ഓഹരി മൂലധനം, നിക്ഷേപം, വായ്പാ വിതരണം, പ്രവർത്തന മൂലധനം, വ്യാപാരം, ലാഭം, കുടിശ്ശിഖ ശതമാനം, ലാഭവിഹിതം, ആഡിറ്റ് ക്ലാസിഫിക്കേഷൻ, സാമൂഹ്യക്ഷേമ പ്രവർത്തനം, കോവിഡ്-19 കാല പ്രവർത്തനം, ബാങ്കിംഗ് രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം, സർക്കാർ/സഹകരണ വകുപ്പുതല പരിപാടികളിലെ പങ്കാളിത്തം, വാർഷിക പൊതുയോഗത്തിലെ അംഗങ്ങളുടെ പങ്കാളിത്തം, അവാർഡുകൾ/അംഗീകാരങ്ങൾ, റിസർവുകൾ തുടങ്ങിയ മുപ്പതോളം മാനദണ്ഡങ്ങളുടെ കഴിഞ്ഞ 4 വർഷത്തെ വളർച്ചയുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാങ്കിനെ അവാർഡിന് തെരഞ്ഞെടുത്തത്. 

     സ്വന്തമായ കെട്ടിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടിഷൻ ചെയ്ത 5 ശാഖകളും 18000 അംഗങ്ങളും 1.67 കോടി രൂപ ഓഹരി മൂലധനവും 183 കോടി രൂപ നിക്ഷേവും 117 കോടി രൂപാ വായ്പയും 210 കോടി രൂപാ പ്രവർത്തന മൂലധനവും ആഡിറ്റ് ക്ലാസിഫിക്കേഷനിൽ A സർട്ടിഫിക്കേഷനിൽപ്പെട്ടതും തുടർച്ചയായി അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്ന 69 വർഷത്തെ സേവന പാരമ്പര്യമുള്ള ഐ എസ് ഒ സർട്ടിഫൈഡ് ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കാണ് മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കെന്ന് പ്രസിഡൻ്റ് എം.എം.തോമസ് മേൽവെട്ടം, വൈസ് പ്രസിഡൻ്റ് കെ.എസ്.അജികുമാർ മറ്റത്തിൽ, ഭരണ സമിതി അംഗങ്ങളായ ജോൺസൺ ജോസഫ് പുളിക്കിയിൽ, ജിജോ കെ.ജോസ് കുടിയിരിപ്പിൽ, ജോസഫ് അഗസ്റ്റിൻ ചിറ്റക്കാട്ട്, കെ.ജോസ് തോമസ് വട്ടംകുഴിയിൽ, എ.ജെ.സിജോമോൻ അരുവിയിൽ, മാത്തുക്കുട്ടി ജോർജ് പുളിക്കിയിൽ, ജോണി എബ്രഹാം തറപ്പിൽ, നിർമല ദിവാകരൻ വെള്ളിയേപ്പള്ളിൽ ഇല്ലം, ആൻസമ്മ സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ജോജിൻ മാത്യു, അസി.സെക്രട്ടറി കെ.ജി.ജയൻ എന്നിവർ പറഞ്ഞു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments