Latest News
Loading...

കാവാലിപ്പുഴയില്‍ പാലമുയരും. സര്‍വേ തുടങ്ങി




കിടങ്ങൂര്‍ കാവാലിപ്പുഴ ടൂറിസം പ്രൊജക്റ്റിന്റെയും പാലത്തിന്റെയും നിര്‍മ്മാണത്തിനു സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി.  കിടങ്ങൂര്‍ പഞ്ചായത്തില്‍ മീനച്ചിലാറിന്റെ തീരത്ത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന കാവാലിപ്പുഴ ടൂറിസം പ്രോജക്ടിന് രൂപം നല്‍കുന്നതിനു വേണ്ടിയുള്ള സര്‍വ്വേ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 3ന് രാവിലെ 11 മണിക്ക് കിടങ്ങൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുസംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം എംഎല്‍എയും സംഘവും കാവാലിപ്പുഴ സന്ദര്‍ശിച്ചു. 




ഒരു നിയോജക മണ്ഡലത്തില്‍ 2 ടൂറിസം പദ്ധതികള്‍ വീതമാണ് എംഎല്‍എമാര്‍ക്ക് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കടുത്തുരുത്തി മണ്ഡലത്തില്‍ സമര്‍പ്പിച്ചവയില്‍ ഒന്ന് കാവാലിപ്പുഴയായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. തൂക്കുപാലം സ്ഥാപിക്കുന്നത് വലിയ ഗുണകരമല്ല. അതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നുപോകാവുന്ന മിനി ബ്രിഡ്ജ് ആണ് നിര്‍മിക്കാന്‍ ഉദേശിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ആറിന്റെ ഇരുവശത്തുമുള്ള റോഡുകള്‍ വീതി കുറഞ്ഞവയാണ്. സ്ഥലം ഉടമകള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ വീതിയേറിയ റോഡ് നിര്‍മിക്കാനാകുമെന്നും അത് സ്ഥലവില ഉയരുന്നതിനും വികസനത്തിനും മുതല്‍ക്കൂട്ടാകുമെന്നും എംഎല്‍എ പറഞ്ഞു. 





പാലം നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കാവാലിപ്പുഴ ടൂറിസം പ്രോജക്റ്റിന് രൂപം നല്‍കുന്നതിന് മുന്നോടിയായിട്ടുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ ചടങ്ങില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍,   സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിജി സുരേഷ് , ക്ഷേമ കാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ സുരേഷ് , വാര്‍ഡ് മെമ്പര്‍മാരായ സീന സിബി , കുഞ്ഞുമോള്‍ ടോമി , കെ ജി വിജയന്‍, കോട്ടയം ബ്രിഡ്ജസ്റ്റ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കിരണ്‍ ലാല്‍, അസി.എക്‌സി. എന്‍ജിനീയര്‍  സന്തോഷ് കുമാര്‍  പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവര്‍പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments