Latest News
Loading...

കടനാട് സ്കൂളിൽ പുഷ്പ ഫല, ഔഷധ സസ്യ പ്രദർശനം നടത്തി.




കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഷ്പ്പ, ഫല, ഔഷധസസ്യ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ നട്ടുവളർത്തുന്ന, പൂച്ചെടികളുടെയും, പഴവർഗങ്ങളുടെയും, ഔഷധ സസ്യങ്ങളുടെയും വിപുലമായ പ്രദർശനം നയന മനോഹരവും, വ്യത്യസ്തതയാർന്നതും പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പ്രാധാന്യം വിളിച്ചോതുന്നതുമായിരുന്നു. 





പ്രദർശനത്തിന്റെ ഉദ്ഘാടനം കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി നിർവഹിച്ചു. റവ. ഫാ. ജോർജ് പോളച്ചിറ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ, ഹെഡ്മാസ്റ്റർ സജി തോമസ്, സീനിയർ അസിസ്റ്റന്റ് സിബി ആന്റണി എന്നിവർ പ്രസംഗിച്ചു. ബിനോ റാണി, സി. അൽഫിൻ, ജൂലി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments