Latest News
Loading...

അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ




കുടുംബങ്ങൾ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം എന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. താമരശ്ശേരി രൂപതയിൽ നിന്നെത്തിയ 30-ഓളം വൈദകർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.


കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ്. കുടുംബങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കപ്പെടണം. അൽഫോൻസാ എന്ന വിശുദ്ധയുണ്ടെങ്കിൽ അതിന് ശ്രേഷ്ഠമായ കുടുംബ പശ്ചാത്തലത്തോട് കടപ്പെട്ടിരിക്കുന്നു. അൽഫോൻസാമ്മയുടെ ഭവനത്തിൻറെ ഭിത്തിയിൽ വിശുദ്ധ കർബാനയുടെ ചിത്രമായിരുന്നെങ്കിൽ അടുക്കളയിൽ പരിശുദ്ധ ത്രിത്വത്തിൻറെ സാന്നിധ്യം ഓർമ്മപ്പെടുത്തുന്ന ചിത്രം സൂക്ഷിച്ചിരുന്നു.
അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു. അൽഫോൻസാമ്മ വിശുദ്ധരെ കുറിച്ച് കേട്ടതും, ഉപവസിക്കാൻ പരിശീലിച്ചതും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പഠിച്ചതും കുടുംബത്തിൽനിന്നാണ്.

 ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം ഇവയൊക്കെ ആദ്യം അഭ്യസിച്ചത് കുടുംബത്തിലാണ്. കുടുംബത്തിൽ നിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങൾ അവൾ സന്യാസജീവിതത്തിൽ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടു കുടുംബങ്ങളെ വിശുദ്ധിയോടുകൂടെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ബിഷപ്പ് ഓർമ്മപ്പെടുത്തി. പ്രാർത്ഥിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് അൽഫോൻസാമ്മ എന്നും ബിഷപ്പ് പറഞ്ഞു. 




ഇന്നലെ വിവിധ സമയങ്ങളിലായി എന്നിവർ പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ, ഫാ. അലക്സ് മൂലക്കുന്നേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ,ഫാ. അമൽ പുറത്തേട്ട് സിഎംഐ, ഫാ. ഇമ്മാനുവൽ കൊട്ടാരത്തിൽ, ഫാ. അലക്സാണ്ടർ പൈകട, ഫാ. മാത്യു പുന്നത്താനത്തുകുന്നേൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോൺ മണാങ്കൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.





ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 11.30 ന് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്കാബാവ കുർബാന അർപ്പിച്ച് സന്ദേശം നൽകും.  
രാവിലെ 5.30 - ഫാ. അലക്സാണ്ടർ മൂലകുന്നേൽ, 
6.45 - ഫാ. ജോസഫ് കടുപ്പിൽ, 
8.30 - ഫാ. കുരിയാക്കോസ് വട്ടമുകളേൽ, 
10.00 - ഫാ. ജോസഫ് മുത്തനാട്ട്,
2.30 - ഫാ. ജോസഫ് പരുവുമ്മേൽ , 
4.00 - ഫാ. അഗസ്റ്റിൻ കച്ചിറമറ്റം, 
5.00 - ഫാ. തോമസ് വാലുമ്മേൽ,   
7.00 - ഫാ. ജോർജ് ഒഴുകയിൽ എന്നിവർ കുർബാന അർപ്പിക്കും 
6.15 ന് ജപമാലപ്രദക്ഷിണം ഫാ. ജോസഫ് കോനൂകുന്നേൽ നേതൃത്വം നൽകും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments