Latest News
Loading...

ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചാരണം




ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചാരണം  . സ്കൂൾ അങ്കണത്തിൽ നിന്നും മെയിൻ റോഡിലേക്ക് ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ റാലി സംഘടിപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മൂന്നാനി പള്ളി വികാരി റവ. ഫാ. ടോം കെ പട്ടേരിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു ലഹരിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ. ജോജി എബ്രഹാം കുട്ടികളെ ഉദ്ബോധിപ്പിച്ചു. 




കുട്ടികളുടെ ഭാഗത്തുനിന്നും മാസ്റ്റർ എബെൽ നോയേൽ പ്രസംഗവും മാസ്റ്റർ ഹെലിക്സ് അനിൽ കവിതപാരായണവും നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞക്ക് ശേഷം കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി. പരിപാടികൾക്ക് സിബി ജോസഫ്, ടെന്നിസൺ പി ജോസ്, റെന്നി സെബാസ്റ്റ്യൻ, മഞ്ജു ഡേവിസ്, ജിനി എബ്രഹാം, റീന ബിനോയ്‌ എന്നിവർ നേതൃത്വം നൽകി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments