Latest News
Loading...

അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി




കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി. സെന്റ് മരിയ ഗോരെത്തി പാരീഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ എമ്മാനുവേൽ കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. ഷൈനി സണ്ണി വട്ടക്കാട്ട് ആമുഖപ്രഭാഷണം നടത്തി. റ്റോംസ് വഞ്ചിക്കച്ചാലിൽ അൽഫോൻസാ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ അൽഫോൻസാ നാമധാരികളെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. 





ദിയാ ഡേവീസ്‌ കല്ലറക്കൽ അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി. ഇതോടനുബന്ധിച്ച് ശാഖ വൈസ് ഡയറക്ടേഴ്സ് ദിനം ആചരിച്ചു. വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോജോ പടിഞ്ഞാറയിൽ, സൗമ്യാ ജസ്റ്റിൻ മനപ്പുറത്ത്, ബിൻസി ജോസ് ഞള്ളായിൽ, ഷൈനി സണ്ണി വട്ടക്കാട്ട്, ജോയൽ ആമിക്കാട്ട്, എവ്‌ലിൻ ടിനു കല്ലാനിക്കുന്നേൽ, അയോണ സുബി പുളിക്കൽ, റോഷൻ രഞ്ജി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments