വായനാദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട അക്ഷരവെളിച്ചം ജില്ലാ സാഹിത്യ പ്രശ്‌നോത്തരി യു.പി.വിഭാഗത്തില്‍ മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിന് ഒന്നാം സ്ഥാനം. വിജയിയായ ആദിലക്ഷ്മി എം.ഡി അക്ഷരവെളിച്ചം ഡയറക്ടറും കഥാകൃത്തുമായ എസ്.എഫ്. ജബ്ബാറില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. അക്ഷരവെളിച്ചം സെക്രട്ടറി ഹാഫിസ് മുഹമ്മദ് സംബന്ദിച്ചു.
അക്ഷര വെളിച്ചം ഭാരവാഹികള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഏതാനും പുസ്തകങ്ങള്‍ സംഭാവന ചെയ്തു. വായനയുടെ പുതു വസന്തം തീര്‍ക്കാന്‍ ഗ്രന്ഥശാലാ നവീകരണത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനവും നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments