Latest News
Loading...

ഈരാറ്റുപേട്ട സ്വദേശിയെ നാടുകടത്തി




നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഈരാറ്റുപേട്ട സ്വദേശിയെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ എംഇഎസ് ജംഗ്ഷന്‍ ഭാഗം വഞ്ചാങ്കല്‍ വീട്ടില്‍ ആസിഫ് യൂസഫ് എന്നയാളെയാണ് ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. 




ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments