Latest News
Loading...

ജൂൺ 5 ലോക പരിസ്ഥിതിദിനം പാലായിൽ നടന്നു




ജൂൺ 5 ലോക പരിസ്ഥിതിദിന ആചരണവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയത്തിന്റെ നേതൃത്വത്തിൽ പാലാ മുൻസിപ്പൽ പാർക്ക്‌ ക്ലീൻ ചെയ്യുകയും വൃക്ഷ തൈ നടുകയും ചെയ്തു. 




പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തിൽ യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ രഞ്ജിത് അധ്യക്ഷനായി . ബഹുമാനപ്പെട്ട പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡഗം റോണി മാത്യു പരിസ്ഥിതി ദിന സന്ദേശം നൽകി. 

യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ ലീനാ സണ്ണി പാലാ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാർ ശ്രീ ബൈജു കൊല്ലംപറമ്പിൽ (വിദ്യാഭ്യാസം) ലിസിക്കുട്ടി മാത്യു, (ആരോഗ്യ കാര്യം)സാവിയോ കാവുകാട്ട് (വികസനം), കൗൺസിലർമാർ ജോസിൻ ബിനോ,(മുൻ ചെയർപേഴ്സൺ)സന്ധ്യ R, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , നഗര സഭാ ജീവനക്കാർ ,ടീം കേരള പ്രവർത്തകർ , വിവിധ ബ്ലോക്കിലെ യുവജന കോർഡിനേറ്റർ മാർ തുടങ്ങിയവർ പങ്കെടുത്തു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments