പാലാ: - ഗാഡലൂപ്പേ മാതാ പള്ളിയിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കള ആദരിക്കലും അവാഡ് ദാനവും നടത്തികൊണ്ട് വിജയദിനം ആഘോഷിച്ചു. വികാരി റവ.ഫാദർ ജോഷി പുതുപറമ്പിൽ അദ്യക്ഷത വഹിച്ചു. ബൈജു കൊല്ലംപറമ്പിൽ
(വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പാലാ നഗരസഭ) ഉദ്ഘാടനം നിർവ്വഹിച്ചു.
സിസ്റ്റർ ദീപ്തി മരിയ മുഖ്യ സന്ദേശം നൽകി. ജൂബി ജോർജ്, പി.വി ജോർജ്, ജെസ്സിമോൾ ജൂബി, ജോമോൻ മാത്യു, കുമാരി സോനാ മരിയ, കുമാരി ജോയ്സ് മരിയ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാൻസർ രോഗികളുടെ സ്വാന്തന പരിപാടികളുമായി ബദ്ധപ്പെട്ട് "ആശാ കിരണം " പദ്ധതിയിൽ അംഗങ്ങളായവർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.ഗാഡലുപ്പാ മാതാ സൺഡേ സ്കൂൾ അധ്യാപിക സിസ്റ്റർ ദീപ്തി മരിയയ്ക്ക് യാത്ര അയപ്പും നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments