Latest News
Loading...

യാത്രയയപ്പ് സമ്മേളനം നടത്തി.




കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് നൽകി. കാഞ്ഞിരപ്പള്ളി എസ് ഡി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇറ്റി രാകേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ഫോറം സെക്രട്ടറി പി ജെ തോമസ് സ്വാഗതം ആശംസിച്ചു. 



പാലാ സെൻ്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൽ റ്റി സി തങ്കച്ചൻ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപകരും അധ്യാപകരും കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നവരും മറ്റുള്ളവരുടെ മുഖം വായിക്കുന്നവരും മറ്റുള്ളവരോടൊപ്പം നീങ്ങുന്നവരും ആയി മാറണമെന്ന് തങ്കച്ചൻ സാർ ഓർമ്മപ്പെടുത്തി. വിരമിക്കുന്ന പതിനൊന്ന് പ്രഥമാധ്യാപകർക്കും മെമൻ്റോ നൽകി ആദരിച്ചു. സുനിൽ പി ജേക്കബ് കൃതജ്ഞതയർപ്പിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments