Latest News
Loading...

പാലാ കെഎസ്ഇബിയില്‍ സ്‌കൈ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായി



കെഎസ്ഇബി പാലാ ഡിവിഷന്‍ ഓഫിസില്‍ വൈദ്യുതലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി നാളുകള്‍ക്കു മുന്‍പ് എത്തിച്ച സ്‌കൈ ലിഫ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൈ ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമായതോടെ സുരക്ഷിതമായി ജോലി ചെയ്യാമെന്ന ആശ്വാസത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. വൈദ്യുതത്തൂണില്‍ കയറാനും ജോലി ചെയ്യാനുമെല്ലാം സ്‌കൈ ലിഫ്റ്റ് ലഭിച്ചതോടെ ഏറെ സഹായമാകും. ഡിവിഷന്‍ ഓഫിസിന്റെ കീഴിലുള്ള 11 കെഎസ്ഇബി ഓഫിസിലും സ്‌കൈ ലിഫ്റ്റിന്റെ സഹായം ലഭിക്കും. 




വൈദ്യുതത്തൂണിന്റെ മുകളില്‍ കയറി മഴയിലും വെയിലിലുമൊക്കെ  തകരാറുകള്‍ പരിഹരിക്കേണ്ട ജോലി അപകടം നിറഞ്ഞതാണ്.  ഇരുമ്പുകോണിയും മറ്റും ഉപയോഗിച്ചാണ് മുന്‍പ് ജോലികള്‍ ചെയ്തിരുന്നത്. സ്‌കൈ ലിഫ്റ്റ് എത്തിയതോടെ ഇത്തരം ആശങ്കയ്ക്ക് പരിഹാരമായി. 



മിനി വാനില്‍ ഘടിപ്പിച്ച യന്ത്രത്തിന്റെ ക്യാബിനില്‍ ജീവനക്കാരന്‍ കയറിയാല്‍ ആവശ്യാനുസരണം ഉയര്‍ത്തിയും താഴ്ത്തിയും ലൈനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ഹെഡ്രോളിക് പമ്പ് ഉപയോഗിച്ച് ലിഫ്റ്റ് തിരിക്കാനും ചലിപ്പിക്കാനും കഴിയും.




ഉള്‍പ്രദേശങ്ങളിലെല്ലാം ഇതുപയോഗിച്ച് അറ്റകുറ്റപ്പണി നടത്താം.  ലിഫ്റ്റ് ഉപയോഗിക്കുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയും. കെഎസ്ഇബി ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാനായി സ്‌പേസര്‍ സ്ഥാപിക്കാനും സ്‌കൈ ലിഫ്റ്റ് ഉപയോഗിക്കാം. 



സ്‌കൈ ലിഫ്റ്റ് പാലായില്‍ എത്തിയിട്ട് നാളുകളായെങ്കിലും വാഹനത്തിന്റെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. റജിസ്‌ട്രേഷന്‍ തടസ്സം പരിഹരിച്ചതോടെ സ്‌കൈ ലിഫ്റ്റ് ഉപയോഗിച്ചാണ് ഇപ്പോള്‍ ജോലികള്‍ ചെയ്യുന്നത്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments