Latest News
Loading...

മാലിന്യം നിറഞ്ഞ് അയ്യമ്പാറ




വിനോദ സഞ്ചാര കേന്ദ്രമായ അയ്യമ്പാറ മാലിന്യകുമ്പാരമായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു മഴ പെയ്‌തതോടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ  ഉൾപ്പടെയുള്ളവ പാറയുടെ ചെരുവുകളിൽ കുമമ്പാരമായി കിടക്കുകയാണ്. പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടി കിടന്നു കൊതുക് ശല്യവും ഇതോടെ വർധിച്ചു. 





അയ്യമ്പറ സ്ഥിതി ചെയുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാല്‍ മാലിന്യം നിക്ഷേപിക്കാനായി ബിന്നുകള്‍  സ്ഥാപിക്കുവാന്‍ പഞ്ചായത്തിന് സാധിച്ചില്ല. എന്നാല്‍ പ്രദേശത്തുള്ള സ്ഥാപനം ഇതിനായി ബിന്നുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സഞ്ചാരികള്‍ ഇതില്‍ നിക്ഷേപിക്കാതെ വലിച്ചെറിയുകയാണ്.  ദിവസേന നൂറ് കണക്കിന് ആള്‍ക്കാരാണ് വൈകുന്നേരങ്ങളില്‍ ഇവിടെയെത്തുന്നത്.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments