Latest News
Loading...

ഇംഗ്ലീഷ് ഡിവിഷനുകൾ ആരംഭിക്കുന്നു.



അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള പാലാ മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം മുതൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ കൂടി ആരംഭിക്കുകയാണെന്ന് ഹെഡ്മാസ്റ്റർ    ജഹ്ഫറുദ്ദീൻ അബൂബക്കർ അറിയിച്ചു. പ്രത്യേക ഫീസുകൾ ഒന്നും ഈടാക്കില്ല.



പരിശീലനം സിദ്ധിച്ച ഉന്നത യോഗ്യതകൾ ഉള്ള പി.എസ്.സി വഴി നിയമിക്കപ്പെട്ട അദ്ധ്യാപകർ മാത്രമാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പ്രതിമാസം വൻതുക നൽകേണ്ടി വരുന്ന സാഹചര്യത്തിൽ
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 




ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും വാർഡ് കൗൺസിലർ ബിജി ജോജോ യും പറഞ്ഞു. സന്നദ്ധ സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും (CITU) നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു. തൊഴിലാളി സംഘടനാ നേതാവ് ഷാർളി മാത്യു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.റ്റി.ആർ വേണുഗോപാൽ, ജയപ്രകാശ് നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments