Latest News
Loading...

സർക്കാരിൻ്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി



സർക്കാരിൻ്റെ തെറ്റായ മദ്യ നയം തിരുത്തണമെന്നും, തലമുറകളെ മദ്യത്തിനും മയക്ക്മരുന്നിനും അടിമകളാക്കുന്ന  തീരുമാനങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ മദ്യ, ലഹരി വിരുദ്ധ കോ -ഓർഡിനേഷൻ കൂട്ടായ്മ കൊച്ചി കച്ചേരിപ്പടി ഗാന്ധി
സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ബാർ കോഴ ഇടപാടിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ഈ വിഷയത്തിൽ സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട്  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത
സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു.





ഐ ടി പാർക്കുകളിൽ മദ്യക്കട തുറക്കാനുള്ള തീരുമാനവും ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് കേരള മദ്യവിരുദ്ധ എകോപന സമിതി മുന്നറിയിപ്പ് നൽകി.
ഈ വരുന്ന 30-ാം തീയതി ലഹരി വിരുദ്ധ സംഘടനകളുടെ സംസ്ഥാന തല സംയുക്ത യോഗം കൊച്ചിയിൽ  ചേർന്ന് ഭാവി സമരപരിപാടികൾക്ക് സംസ്ഥാന, ജില്ല  തലത്തിൽ രൂപം കൊടുക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.





സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജേക്കബ് വടക്കൻചേരി, കുരുവിള മാത്യൂസ്, ജോൺസൺ പാട്ടത്തിൽ, രാധ കൃഷ്ണൻ കടവുങ്ങൽ, പി.എച്ച്. ഷാജഹാൻ, ഹിൽട്ടൺ ചാൾസ്, ഏലൂർഗോപിനാഥ്, കെ.കെ.വാമലോചനൻ, ഷൈബി പാപ്പച്ചൻ, പി.ഐ. നാദിർഷ, ജോജോ മനക്കിൽ, വിജയൻ പി. മുണ്ടിയാത്ത്, എം.എൽ ജോസഫ്, കെ.കെ. സൈനബ, എം.പി. ജോസി, ബെന്നി തോമസ്, ജോണി പിടിയത്ത് , കെ. വിജയൻ, സിബി ആൻറണി എന്നിവർ പ്രസംഗിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments