Latest News
Loading...

പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് (എം)



അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സേവന നിർമ്മാണ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥന്മാരെ ട്രാൻസ്ഫർ ചെയ്യുന്നതിന് അവർക്ക് അർഹമായ പ്രമോഷൻ നൽകുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമായിരിക്കും വരാനിരിക്കുന്ന മഴക്കാലത്തെ ദുരിതങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതൽ എടുക്കാൻ ഉദ്യോഗസ്ഥ വിന്യാസം ഇല്ലാത്തതുകൊണ്ട് സാധിക്കുന്നില്ല. 



മഴക്കാലത്തിനു മുമ്പ് ചെയ്യേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. റോഡുകളും, ആറ്, തോട് സംരക്ഷണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവയ്ക്കെല്ലാം തടസ്സമായി നിൽക്കുന്ന പെരുമാറ്റച്ചട്ടം ഉടൻ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.



 തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, ബേബി ഉഴുത്തുവാൽ, ജോസ് ടോം, സക്കറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ജോസഫ് ചാമക്കാല, നിർമ്മല ജിമ്മി, ജോസ് പുത്തൻകാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ ,  മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, രാജു ആലപ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments