Latest News
Loading...

ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരി മരിച്ചു.



 ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരി മരിച്ചു. പൂഞ്ഞാർ പെരിനിലം തുണ്ടിയിൽ മേരിക്കുട്ടി ദേവസ്യ (84) ആണ് മരിച്ചത്. മേരിക്കുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലത്താണ് അപകടമുണ്ടായത്. 




ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ബാബു, മേരിക്കുട്ടിയുടെ ബന്ധു ബിജോയി എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബിജോയിയെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ പാലായിൽ നിന്ന് ഈരാറ്റുപേട്ടക്ക് വരികയായിരുന്നു. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. 




മക്കൾ: ടി.ഡി. ജോസ്, മിനി റോയി, ഷിനി ഷിബി. സംസ്‌കാരം ശനിയാഴ്ച 10.30 ന് മണിയംകുളം സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ . മരുമക്കൾ : എൽസമ്മ ജോസ് പതിയിൽ ( വെള്ളികുളം ) റോയി കളപുരയ്‌ക്കൽ ( പെരുനിലം ) സിബി തഴയ്ക്കൽ ( പറത്താനം )

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments