Latest News
Loading...

രോഗീപരിചരണം മഹത്തരം : മാർ ജോസഫ് കല്ലറങ്ങാട്ട് .



രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിൽസാ നൽകുന്നതിനു തുല്യമാണ് രോഗികൾക്ക് വിവിധ സഹായങ്ങളിലൂടെ പരിചരണം നൽകുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ നേതൃത്വത്തിൽ ജോയ് ആലുക്കാ സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച "സമാശ്വാസം " പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. 





വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് കോട്ടയം യൂണിറ്റ് മാനേജർ റിന്റോ ഫ്രാൻസീസ്, പി.എസ്. ഡബ്ല്യൂ എസ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ , കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ചെയർ പേഴ്സൺ നിഷാ ജോസ് കെ മാണി, പ്രോജക്ട് ഓഫീസർ മെർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. സമാശ്വാസം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നൂറ് കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments