പത്തനംതിട്ട മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി അനില്‍ ആന്റണി വെള്ളിയാഴ്ച രാവിലെ 9.30 ന് അരുവിത്തുറ പള്ളിയില്‍ എത്തി. അരുവിത്തുറ വല്യച്ഛന്റെ തിരുസ്വരൂപത്തില്‍ വണങ്ങി നേര്‍ച്ച അര്‍പ്പിച്ചു കേടാവിളക്കില്‍ എണ്ണയൊഴിച്ചു പ്രാര്‍ഥിച്ചു . പിന്നീട് വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അച്ഛനെ കണ്ടു അനുഗ്രഹം വാങ്ങി. പിന്നീട് നിരവധി ആത്മീയ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി.
വഴിക്കടവ് ആശ്രമം സന്ദര്‍ശിച്ച ശേഷം തീക്കോയിയില്‍ നിന്ന് ആരംഭിച്ച മണ്ഡലം പര്യടനം പി സി ജോര്‍ജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ ഡി രമണന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ്വ മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജോസ് ഫ്രാന്‍സിസ്, ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ്‌കുമാര്‍, ജോയ് സ്‌കറിയ, ബി പ്രമോദ്, ആര്‍ സുനില്‍കുമാര്‍, സാബുജി മറ്റത്തില്‍, ബിന്‍സ് മാളിയേക്കല്‍, പി വി വര്‍ഗീസ്, രമേശന്‍ പി എസ്, മാനി അടിവാരം, ഇ ഡി രമണന്‍, രഞ്ജിത്ത് പി ജി, മഞ്ജു സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments