Latest News
Loading...

വരമ്പനാട് ശ്രീധർമ്മശാസ്താ ക്ഷേത്രം സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു.



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പൂഞ്ഞാർ അടിവാരം ഭാഗത്ത് വരമ്പ നാട് തോടിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വരമ്പനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ സംരക്ഷണാർഥം സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും അനുദിപ്പിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 



പ്രളയത്തെ തുടർന്ന് മണ്ണിടിച്ചിൽ മൂലം ഭീഷണിയിലായിരുന്ന ക്ഷേത്ര കോമ്പൗണ്ടിന് ഇതോടെ സുരക്ഷിതത്വം ഒരുക്കുന്നതിനു കഴിഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.
കെ കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റെജി ഷാജി, വാർഡ് മെമ്പർ മേരി തോമസ്, 




ക്ഷേത്രം തന്ത്രി രാമപുരം സനത് തന്ത്രികൾ, അടിവാരം സെന്റ് മേരീസ് ചർച്ച് വികാരി ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ, ക്ഷേത്രകമ്മറ്റി ഭാരവാഹികളായ വി.ബി പ്രഭാകരൻ വരമ്പനാട്ട്, എ. ആർ മനോജ്‌ ഐക്കരത്തക്കേൽ, പി
എൻ സുകുമാരൻ പുത്തൻപുരയ്ക്കൽ, പൊതുപ്രവർത്തകരായ ദേവസ്യാച്ചൻ വാണിയപ്പുര,ജെസ്റ്റിൻ കുന്നുംപുറം, ജോണി തടത്തിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകല എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments