Latest News
Loading...

ആടുഫാമിന്റെ ലൈസന്‍സില്‍ കള്ള് ഷാപ്പ് തുറക്കാന്‍ ശ്രമം.



മദ്യവിരുദ്ധ സമിതി ചെയര്‍മാന്റെ വീട്ടില്‍ മദ്യം ചോദിച്ചെത്തി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ  ചെയര്‍മാന്റെ കാല്‍ തല്ലിയൊടിച്ചു. തുവ്വൂര്‍ കോട്ടക്കുന്ന് കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയര്‍മാന്‍ പി പി വില്‍സണാന് മര്‍ദനമേറ്റത്. സംഭവത്തില്‍ തുവ്വൂര്‍ അക്കരക്കുളം സ്വദേശി മധുസൂദനനെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു.  ഭാര്യയെയും മക്കളെയും പ്രതി ഉപദ്രവിച്ചിട്ടുമുണ്ട്.



മദ്യം കിട്ടുമെന്നു ആരോ പറഞ്ഞുവിട്ടതിനെ തുടര്‍ന്ന്  മധുസൂദനന്‍ വില്‍സണിന്റെ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ടു. കിട്ടാതായതോടെ പ്രകോപിതനായി.  ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. ഇവിടെ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ 44 ദിവസമായി സമരം നടക്കുന്നുണ്ട്.  ആടുഫാമിനായി പഞ്ചായത്ത് ലൈസന്‍സ് തരപ്പെടുത്തിയ കെട്ടിടത്തിലാണ് കള്ളു ഷാപ്പ് തുറക്കാനുള്ള ശ്രമം നടന്നത്. പ്രദേശവാസികള്‍ സമിതി രൂപവത്കരിച്ച് കുത്തിയിരിപ്പ് തുടങ്ങിയതോടെ ഷാപ്പ് തുറക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. 





ശനിയാഴ്ച രാത്രി സമരപ്പന്തലിലുള്ളവര്‍ പിരിഞ്ഞുപോയശേഷം വില്‍സണും ഭാര്യയും മക്കളും വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. സ്‌കൂട്ടറിലെത്തിയ മധുസൂദനന്‍ വില്‍സണെ അടിക്കുകയും തള്ളിയിടുകയും ചെയ്തു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ഉപകരണങ്ങള്‍ നശിപ്പിച്ചു. കാലുപൊട്ടിയ വില്‍സണെയും ആക്രമണത്തിനിരയായ ഭാര്യയെ പരിക്കേറ്റ വില്‍സണെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെയര്‍മാനെ മര്‍ദിച്ച സംഭവത്തോടെ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments