Latest News
Loading...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്




പാലാ രാമപുരം റൂട്ടില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായ വള്ളിച്ചിറ സ്വദേശി സെബാസ്റ്റ്യന്‍ ( 55),  കാര്‍ യാത്രക്കാരായ രാമപുരം സ്വദേശികളായ സജിത്ത് (21) അമ്മ സുമ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12. 30 യോടെ പാലാ - രാമപുരം റൂട്ടില്‍ ചെറുകണ്ടം ഭാഗത്തായിരുന്നു അപകടം.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments