ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ നീണ്ടു നിന്ന നഗരോത്സവം-24 ൻ്റെ സമാപന സമ്മേളനം ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു.
വർണഷബളമായ സാംസ്കാരിക ഘോഷയാത്രയോടുകൂടി ആരംഭിച്ച നഗരോത്സവം ദിവസേനയുള്ള കുട്ടികളുടെ കലാപ്രകടനങ്ങൾ, എൻ കെ 'പ്രേമചന്ദ്രൻ എംപി ,സാഹിത്യകാരൻ പി സുരേന്ദ്രൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ,മോൻസ്ജോസഫ് എംഎൽഎ, ആൻ്റോ ആൻ്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ടീച്ചർ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൻമാർ മുതലായവർ പകെടുത്തു .
സാഹിത്യ സമ്മേളനം ,യുവജന സമ്മേളനം ,വനിതാ സമ്മേളനം ,വ്യാപാരി സമ്മേളനം ,വികസന സെമിനാർ തുടങ്ങിയ സാംസ്കാരിക സമ്മേളനവും, ജലോത്സവം, കൗതുക മാറുന്ന വിവിധ കാർണിവൽ ,ഗോസ്റ്റ് ഹൗസ് ,സ്നോ വേൾഡ് കേരളത്തിലെ വിവിധ പ്രശസ്ത ടീമുകൾ നടത്തിയ ഗാനമേള, മെഗാ ഷോ ,മാജിക് ഷോ, ഫ്യൂഷൻ ,നൃത്ത സന്ധ്യ തുടങ്ങിയ കലാപ്രകടനങ്ങൾ അടക്കം വൈവിധ്യമാർന്ന പരിപാടികളാണ് നഗരരോത്സവത്തിൽ ഉണ്ടായിരുന്നത്.
സമാപന സമ്മേളനം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇലിയാസ് സ്വാഗതം ആശംസിച്ചു .പ്രോഗ്രാം കോഡിനേറ്റർ സുനിൽകുമാർ, സബ് കോഡിനേറ്റർ നാസർ വെള്ളുപറമ്പിൽ ,ജനറൽ കൺവീനർ എ .എം .എ ഖാദർ ,റാസി ചെറിയവല്ലം, അനസ് നാസർ, യൂസുഫ് ഹിബ, ഫൈസൽ പി ആർ ,അബ്ദുൽ ലത്തീഫ്, നെസ്സർ വെട്ടിക്കൽ, സംഗീത സംവിധായകൻ ജെക്സ് ബിജോയ്, ഐ.എസ്.ആർ.ഒ സയൻ്റിസ്റ്റ് ഗിരീഷ് ശർമ ,അൽ അസ്ഹർ സി ഇ ഒ ഡോക്ടർ സുധീർ ബാദുരി ഡോക്ടർ പി ഡി മാത്യു ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മറ്റി ചെയർമാൻ പി.എംഅബ്ദുൽ ഖാദർ , ,ആരോഗ്യകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ ,വികസന സ്റ്റാറ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ, പൊതുമരാമത്ത് സ്റ്റാറ്റിംങ് കമ്മിറ്റി ചെയർമാൻ ഫസിൽ റഷീദ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് കൗൺസിലർ മാരായ സുനിത ഇസ്മായിൽ, അൻസൽന പരികുട്ടി ,അൻസർ പുള്ളോലി, സിയാദ് കെ പി സജീർ ഇസ്മായിൽ ഷൈമ റസാക്ക് ലീന ജെയിംസ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സമാപിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments