Latest News
Loading...

മരങ്ങാട്ടുപിള്ളി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം



 മരങ്ങാട്ടുപിള്ളി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ മികച്ച സേവനങ്ങൾക്ക് ദേശീയ അംഗീകാരം. നാഷണൽ അക്രഡിറ്റേഷൻ  ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചത്. 


തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡണ്ട് ഉഷാരാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിറിയക് തോമസ് മെഡിക്കൽ ഓഫീസർ ഡോ സുജാത സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 




ആശുപത്രിയിൽ നിന്നുള്ള സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മരുന്ന് വിതരണം, സാന്ത്വനപരിചരണം, യോഗ പരിശീലനം, ഭിന്നശേഷി സൗഹൃദം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് അംഗീകാരം ലഭിച്ചത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments